#LPG Delivery #Swiggy Instamart #Gas Cylinder #E-Commerce
ബെംഗളൂരു: പാചകവാതക സിലിണ്ടറുകൾ ഇനി ഇ-കൊമേഴ്സ് ആപ്പ് വഴി വീടുകളിലേക്ക് എത്തും. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴിയാണ് വിതരണം.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി HPCL സ്വിഗ്ഗി കരാറിൽ ഒപ്പുവെച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു ഇ-കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്.
HPCL പുതുതായി വിപണിയിലിറക്കിയ 10 കിലോ ഭാരമുള്ള ‘HP നവ്യ’ എന്ന എൽപിജി സിലിണ്ടറുകളാണ് ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക് എത്തിക്കുക. തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക.
HP നവ്യക്ക് പുറമെ 5 കിലോയുടെ എൽപിജി സിലിണ്ടറുകളും ഇൻസ്റ്റാമാർട്ടിൽ ഓർഡർ ചെയ്യാൻ സാധിക്കും.
ഈ സേവനത്തിന്റെ പ്രധാന സവിശേഷത, നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഇത് ഉപയോഗിക്കാം എന്നതാണ്. അധിക ബുക്കിംഗ് നടപടികളില്ലാതെ ആപ്പ് വഴി ഓർഡർ ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ സിലിണ്ടർ വീട്ടിലെത്തും.
വേഗത്തിലുള്ള ഡെലിവറിയും സുരക്ഷിതമായ കൈകാര്യവുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് HPCL അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സേവനം പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
Content Highlight: LPG Cylinders Now on Swiggy Instamart: HPCL Launches Home Delivery in Bengaluru







.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)
























